അവധി ദിനങ്ങൾ അദ്ധ്യയനമാക്കാൻ വിദ്യാഭ്യാസ വകുപ്പ്

സ്വാതന്ത്ര്യ ദിനത്തിലെയും ഗാന്ധി ജയന്തി ദിനത്തിലെയും അവധികള്‍ ഒഴിവാക്കാനുള്ള ആലോചനയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ ദിനങ്ങളില്‍ അവധി നല്‍കുന്നതിന് പകരം അദ്ധ്യയന ദിനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. നിശ്ചിത അദ്ധ്യയന ദിനങ്ങള്‍ ഉറപ്പാക്കാനാണിതെന്നും റിപ്പോർട്ടില്‍ പറയുന്നു. ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനെക്കുറിച്ച്‌ പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ കുട്ടികള്‍ക്ക് അറിവുപകർന്ന് നല്‍കാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ഈ ദിവസങ്ങളില്‍ ക്ലാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളില്‍ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ 800 പഠനമണിക്കൂറുള്ള 200 പ്രവൃത്തിദിനങ്ങളും ആറ് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ 1000 പഠനമണിക്കൂറുള്ള 220 പ്രവൃത്തിദിനങ്ങളും വേണം. എട്ട് വരെ മാത്രമേ വിദ്യാഭ്യാസ അവകാശനിയമം ബാധകമാവൂ. എല്‍പി സ്കൂളിൽ 200 ദിനങ്ങള്‍ കണ്ടെത്താനാവും. എന്നാല്‍ യുപിയിലും ഹൈസ്‌കൂളിലും 220 പ്രവൃത്തിദിനം ഉറപ്പാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ശരാശരി 195 പ്രവൃത്തി ദിനങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനുള്ള പോംവഴിയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. ശനിയാഴ്ച പ്രവൃത്തി ദിനമാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ഭൂരിപക്ഷം അദ്ധ്യാപക സംഘടനകളും ഇതിനെ എതിർക്കുകയാണ്. തുടർച്ചയായി ആറ് പ്രവൃത്തിദിവസം വരാതെ ശനിയാഴ്ച അദ്ധ്യയന ദിനമാക്കാമെന്ന ധാരണയായിട്ടുണ്ട്. ഇതിലൂടെ അടുത്ത അദ്ധ്യയനവർഷം മുതല്‍ ഏഴ് അദ്ധ്യയന ദിനങ്ങള്‍ അധികം ലഭിക്കും. സ്കൂള്‍ സമയം അരമണിക്കൂർ അധികമാക്കുന്നതും സജീവ പരിഗണനയിലുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാസത്തില്‍ രണ്ട് ദിവസം അധികമായി ലഭിക്കും. ഇതിനുപുറമേ കലാകായിക മേളകള്‍ ശനിയാഴ്ചയിലേക്കുകൂടി ക്രമീകരിച്ച്‌ കൂടുതല്‍ അദ്ധ്യയന ദിനങ്ങള്‍ ഒരുക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. എന്നാല്‍ മഴപോലുളള അപ്രതീക്ഷിത അവധികള്‍ അദ്ധ്യയന ദിനങ്ങള്‍ കവർന്നെടുക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.