ലിപ്സ്റ്റിക്കിലും ഫേസ് പാക്കിലും വില്ലനായി മെര്‍ക്കുറി

സൗന്ദര്യ വർദ്ധക വസ്തുക്കളായ ലിപ്സ്റ്റിക്കിലും ഫേസ് പാക്കിലും അപകടകരമാകും വിധം മെർക്കുറി അടങ്ങിയിട്ടുള്ളതായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തല്‍. ഒരു പിപിഎം (പാർട്ട്സ് പെർ മില്യണ്‍) ആണ് അനുവദനീയമായ അളവ്. ഇതിന്റെ 12,000 ഇരട്ടിയാണ് ചിലതിലുള്ളത്. വിപണിയിലെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കള്‍ പിടികൂടുന്നതിനായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ ‘ഓപ്പറേഷൻ സൗന്ദര്യ’യിലാണ് ഗുരുതര കണ്ടെത്തല്‍. മൂന്നാംഘട്ട പരിശോധനയാണ് നിലവില്‍ നടക്കുന്നത്. 101 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ലൈസൻസില്ലാത്തതും 2020-ലെ കോസ്മെറ്റിക്സ് നിയമം പാലിക്കാത്തതുമായ 12 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു. 59 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. മെർക്കുറി അമിതമായാല്‍ ആന്തരികാവയവങ്ങളെ ബാധിക്കും. പുരട്ടുന്നതിന്റെ രണ്ട് ശതമാനം ശരീരം വലിച്ചെടുക്കും. ഇവ പുറന്തള്ളാതിരിക്കുമ്പോള്‍ വൃക്കയെ ബാധിക്കും. ഛർദ്ദി, വയറിളക്കം തുടങ്ങിയവയ്ക്കും കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. പെട്ടെന്ന് ഫലം തരുന്ന ചില ഫേസ് പാക്കുകളും ക്രീമുകളുമുണ്ട്. ഇവ ചർമ്മത്തിന്റെ തനിമ ക്രമേണ നഷ്ടപ്പെടുത്തും. സൗന്ദര്യ വർദ്ധക വസ്തുക്കള്‍ മതിയായ ലൈസൻസോടു കൂടി നിർമ്മിച്ചതാണോയെന്ന് ഉറപ്പാക്കണം. വില കുറഞ്ഞവ ഉപയോഗിക്കരുത്. നിർമ്മാതാവിന്റെ മേല്‍വിലാസം ലേബലില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.

പരാതികള്‍ അറിയിക്കാൻ 18004253182

സൗന്ദര്യ വർദ്ധക വസ്തുക്കളില്‍ അളവില്‍ കൂടുതലുള്ള മെർക്കുറി ഞരമ്പ്, വൃക്ക എന്നിവയെ ബാധിക്കാം. ഗർഭിണികളെയും കുട്ടികളെയും കൂടുതല്‍ ബാധിക്കാനിടയുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.