തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പില്‍ ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചർ നിങ്ങളുടെ സ്റ്റാറ്റസ് കൂടുതൽ മികച്ചതും എന്‍ഗേജിങ്ങുമാക്കും. മെറ്റയുടെ മറ്റൊരു മെസേജിംഗ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലെ സ്റ്റോറികളില്‍ നിലവില്‍ ലഭ്യമായ ഫീച്ചറാണിത്. ഈ അപ്ഡേറ്റ് വരുന്നതിന് മുമ്പ് വാട്സ്ആപ്പ് സ്റ്റാറ്റസില്‍ ആളുകൾ ഫോട്ടോയ്ക്കൊപ്പം പാട്ട് ചേർക്കാൻ മറ്റേതെങ്കിലും ആപ്പ് ഉപയോഗിച്ച് സ്റ്റാറ്റസ് എഡിറ്റ് ചെയ് ശേഷം അപ്ലോഡ് ചെയ്യുകയേ വഴിയുണ്ടായിരുന്നുള്ളൂ.
ഇനി മുതല്‍ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മ്യൂസിക് വാട്സ്ആപ്പ് സ്റ്റാറ്റസില്‍ തന്നെ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഈ ഫീച്ചര്‍ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചുകഴിഞ്ഞു. വരും ആഴ്ചകളിൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചര്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു…
കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു. സംസ്ഥാനത്ത് നാളെ ജൂൺ 9) മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുകയാണ്.