കല്പ്പറ്റ: കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യമുക്ത നവകേരളം ബ്ലോക്ക്തല പ്രഖ്യാപനവും കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീറിന്റെ അദ്ധ്യക്ഷതയില് കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് നിര്വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹേമലത എം. ആര് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടര് & ജില്ലാ കോ-ഓര്ഡിനേറ്റര്, ശുചിത്വമിഷന് വയനാട് ഹര്ഷന് എസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വിജേഷ് എം.വി (വൈത്തിരി),. റിനീഷ് പി പി (കോട്ടത്തറ),ശ്രീദേവി ബാബു (മുട്ടില്), കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര് എല്സി ജോര്ജ്ജ്, എന്നിവര് സംസാരിച്ചു. ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി വൈത്തിരി ഗ്രാമ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. വിവിധ മേഖലകളില് മാതൃകാപരമായ പ്രകടനം കാഴ്ച വെച്ചവരെ യോഗത്തില് അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര് പോള് വര്ഗ്ഗീസ് നന്ദി അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







