ബത്തേരി: എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടി. കുപ്പാടി, കാരായി കാരക്കണ്ടി വീട്ടില്‍ കെ. ശ്രീരാഗ്(22), ചീരാല്‍, താഴത്തുര്‍, അര്‍മാടയില്‍ വീട്ടില്‍ മുഹമ്മദ് സഫ്‌വാന്‍(19) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ പൊന്‍കുഴിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. കെ.എല്‍ 05 ഡി 756 കാറിലാണ് ഇവര്‍ 0.89 ഗ്രാം എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







