പേരിയ: എംജെ എസ്എസ്എ മാനന്തവാടി മേഖലാ സൺഡേ സ്കൂൾ അധ്യാപക സംഗമം പേരിയ സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു. ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വികാരി ഫാ. ബൈജു മനയത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ.ബേബി പൗലോസ്, ഫാ.ബാബു നീറ്റുകര,ഫാ.ഷിൻസൺ മത്താക്കിൽ,ഫാ.ഷിനു പാറക്കൽ, ഫാ. അനൂപ് ചാത്തനാട്ടുകുടി, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, ട്രസ്റ്റി ബിനോയി നെല്ലിക്കാക്കുടി, എം.എം. തോമസ്, ലിജൊ പീറ്റർ, ജിതിന ഷിബു, പി. വി. സ്കറിയ, പൗലോസ് മണിക്കോട് എന്നിവർ പ്രസംഗിച്ചു. 2024 വർഷത്തെ റാങ്ക് ജേതാക്കളെയും ബെസ്റ്റ് സണ്ടേസ്കൂളായി തിരഞ്ഞെടുക്കപ്പെട്ട കോറോം സണ്ടേസ്കൂളിനെയും ചടങ്ങിൽ അനുമോദിച്ചു. മേഖലയിലെ തൃശ്ശിലേരി സണ്ടേസ്കൂൾ സമ്പൂർണ ആത്മ ദീപം ഇടവകയായി പ്രഖ്യാപിച്ചു. 1 മുതൽ 12 വരെ ക്ലാസ്സുകളിലെ മുഴുവൻ പാഠ ഭാഗങ്ങളും ഉൾപ്പെടുത്തിയ ക്വസ്റ്റിൻ ബാങ്ക് പ്രകാശനവും നടത്തി. ഇൻസ്‌പെക്ടർ എബിൻ പി.ഏലിയാസ് സ്വാഗതവും സെക്രട്ടറി നിഖിൽ പീറ്റർ നന്ദിയും അറിയിച്ചു. പങ്കെടുത്ത എല്ലാ അദ്ധ്യാപകർക്കും ഉപഹാരങ്ങൾ നൽകി.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്