കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് പലിശ ഉള്‍പ്പെടെ കുടിശിക അടയ്ക്കാന്‍ ഏപ്രിൽ 30 വരെ സമയം അനുവദിച്ചു. ഓൺലൈൻ ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകൾ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും ക്ഷേമനിധി അടയ്ക്കാൻ ബോർഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിശ്ശിക വരുത്തിയ എല്ലാ തൊഴിലാളികളും നിബന്ധനകള്‍ക്ക് വിധേയമായി അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04936 206355.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്