സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സായഹ്ന ഒ.പി സേവനത്തിനായി ദിവസവേതന വ്യവസ്ഥയിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ സഹിതം ഏപ്രിൽ 4 ന് രാവിലെ 10.30 ന് മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് എത്തിച്ചേരണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്