80% ആത്മഹത്യയും പുരുഷന്മാര്‍ക്കിടയില്‍; ലോക്ഡൗണിനുശേഷം കേരളത്തില്‍ ആത്മഹത്യ കൂടി

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനുശേഷം സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് കുത്തനെ കൂടി. ലോക്ഡൗണ്‍ കാലഘട്ടമായ 2020-21-ന് മുന്‍പ് പ്രതിവര്‍ഷം ശരാശരി 7500-നും 8500-നും ഇടയ്ക്കായിരുന്നു സംസ്ഥാനത്തെ ആത്മഹത്യ. എന്നാല്‍, ലോക്ഡൗണിനുശേഷം ഇത് 10,000-ത്തിന് മുകളിലായി ഉയര്‍ന്നു.

2021-ല്‍ 6227 പേരാണ് സ്വമേധയാ ജീവനൊടുക്കിയത്. 2022-ല്‍ 10,177 പേരും 2023-ല്‍ 10,994 പേരും 2024-ല്‍ 10,779 പേരും 2025 ഫെബ്രുവരിവരെ മാത്രം 1785 പേരും ജീവിതമവസാനിപ്പിച്ചു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ വിവരപ്രകാരം ദേശീയ ശരാശരിയുടെ ഇരട്ടിയാണ് സംസ്ഥാനത്തെ ആത്മഹത്യ.

2022-ല്‍ ഒരുലക്ഷംപേരില്‍ 28.5 ശതമാനമാണ് ജീവനൊടുക്കിയത്. ദേശീയ ശരാശരി 12.04%. ലോക്ഡൗണിനുശേഷം സംസ്ഥാനത്തെ മാറിയ സാമൂഹികസാഹചര്യമാണ് ആത്മഹത്യാപ്രവണത കൂട്ടിയതെന്നാണ് വിദഗ്ധരുടെ നിഗമനം.

80 ശതമാനം ആത്മഹത്യയും പുരുഷന്മാര്‍ക്കിടയിലാണ്. 60 ശതമാനവും 45 പിന്നിട്ടവര്‍. 50 ശതമാനം ആത്മഹത്യകള്‍ക്കുപിന്നിലും സാമ്പത്തികപ്രതിസന്ധിയും കുടുംബപ്രശ്‌നങ്ങളും. വിവാഹിതരായ സ്ത്രീകളിലാണ് ആത്മഹത്യാപ്രവണത കൂടുതല്‍. 80 ശതമാനവും തൂങ്ങിമരണം.

സാമ്പത്തികമാന്ദ്യം, ജോലി നഷ്ടമായി തിരികെയെത്തിയ പ്രവാസികള്‍, കോവിഡ് കാരണം ബിസിനസിലുണ്ടായ തകര്‍ച്ച, യുവത്വത്തിന്റെ ലഹരിയുപയോഗം, സാമൂഹികമാധ്യമ ആസക്തി, അണുകുടുംബങ്ങളിലെ ജീവിതസാഹചര്യം എന്നിവയും ആത്മഹത്യാനിരക്ക് കൂട്ടിയിട്ടുണ്ട്.

നവസംരംഭകരില്‍ ഭൂരിഭാഗത്തിനും കോവിഡ് ലോക്ഡൗണിനെ അതിജീവിക്കുക കനത്ത വെല്ലുവിളിയായിരുന്നു. അതിനെ മറികടന്നവര്‍ക്കുപോലും തുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യം അതിജീവിക്കാനായില്ലെന്നാണ് നിഗമനം.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.