വഖഫ് എന്നാല്‍ എന്ത്? അറിയേണ്ടതെല്ലാം…

ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്സഭയില്‍ ചർച്ച ചെയ്യപ്പെടുന്ന വഖഫ് (ഭേദഗതി) ബില്‍, മുമ്ബ് മുസ്ലീം സമൂഹത്തിന് പുറത്ത് അധികം ചർച്ച ചെയ്യപ്പെടാതിരുന്ന ഈ സ്ഥാപനത്തെക്കുറിച്ച്‌ പൊതുവായി ജിജ്ഞാസ വർദ്ധിപ്പിച്ചിട്ടുണ്ട്. വഖഫ് എന്താണെന്നും ഏതെല്ലാം തരത്തിൽ വഖഫുകൾ ഉണ്ട് എന്നും വക്കഫിന് കീഴിലുള്ള സ്വത്തുക്കളും അവയിൽനിന്നുള്ള വരുമാനവും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും വിശദമാക്കുന്ന ലേഖനം ചുവടെ വായിക്കാം

എന്താണ് വഖഫ്?

ഇസ്ലാമിക നിയമത്തില്‍, വഖഫ് എന്നത് ദൈവത്തിന്റേതാണെന്ന് കരുതുന്ന സ്വത്താണ്. സ്ഥാവര ജംഗമ വസ്തുക്കള്‍ മതപരമോ പൊതുവായതോ ആയ കാര്യങ്ങള്‍ക്കായി സ്ഥിരമായി മാറ്റിവെക്കുന്നതിനെയാണ് വഖഫ് എന്ന് പറയുന്നത്. ഇങ്ങനെ മാറ്റിവെക്കുന്ന സ്വത്തുക്കള്‍ പിന്നീട് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ സാധിക്കില്ല. തലമുറകളിലൂടെ ഈ സ്വത്തുക്കള്‍ അവയുടെ ലക്ഷ്യത്തിനായി നിലനില്‍ക്കുന്നു. പള്ളികള്‍, മദ്രസകള്‍, അഗതി മന്ദിരങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു കുടിവെള്ള സൗകര്യങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ക്കായി വഖഫ് സ്വത്തുക്കള്‍ ഉപയോഗിക്കപ്പെടുന്നു. വഖഫ് എന്നാല്‍ ചില സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് അവ മതപരമായ ആവശ്യങ്ങള്‍ക്കോ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കുക എന്നതാണ് ഇതിൻ്റെ ആശയം. വഖഫിന് കീഴില്‍ വരുന്ന സ്വത്തുക്കളില്‍ പണം, ഭൂമി, കെട്ടിടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടാം. വഖഫിന് കീഴിലുള്ള സ്വത്തുക്കള്‍ ശാശ്വതമായി മതപരമോ ജീവകാരുണ്യപരമോ ആയ കാര്യങ്ങള്‍ക്കായി സമർപ്പിക്കപ്പെടുന്നു. ഈ സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം പള്ളികള്‍, ഖബ്റുകള്‍, ആശുപത്രികള്‍ അല്ലെങ്കില്‍ ജീവകാരുണ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നിർമ്മാണത്തിനും പരിപാലനത്തിനും ഉപയോഗിക്കണം. ഇത് മാനുഷികപരമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.

വഖഫ് എന്ന അറബി പദത്തിൻ്റെ അർത്ഥം’വഖഫ്’ എന്ന അറബി വാക്കിന് അക്ഷരാർത്ഥത്തില്‍ തടഞ്ഞുവയ്ക്കുക, പിടിച്ചുനിർത്തുക അല്ലെങ്കില്‍ ബന്ധിപ്പിക്കുക എന്നെല്ലാമാണ് അർത്ഥം. അതിനാല്‍, ഈ സ്വത്ത് ശാശ്വതമായി ദൈവത്തിന് (അല്ലാഹുവിന്) ബന്ധിപ്പിച്ചിരിക്കുന്നുവെന്നും അതിനാല്‍ അത് കൈമാറ്റം ചെയ്യാൻ കഴിയില്ലെന്നും കണക്കാക്കപ്പെടുന്നു. ആളുകള്‍ക്ക് അവരുടെ ആസ്തികളോ സ്വത്തുക്കളോ മതപരമോ സാമൂഹികമോ ആയ ആവശ്യങ്ങള്‍ക്കായി വഖഫ് ചെയ്യാവുന്നതാണ്.

ആരാണ് വാഖിഫ്?

മതപരമായ ആവശ്യങ്ങള്‍ക്കായി സ്വത്ത് സമർപ്പിച്ച വ്യക്തിയാണ് വാഖിഫ്. വാഖഫ് എന്നത് ‘സദഖ ജാരിയ’യുടെ ഭാഗമാണ്. മരണശേഷവും വാഖിഫിൻ്റെ പ്രയോജനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ഇസ്ലാമിക സങ്കല്‍പ്പത്തില്‍ ഇത് നിലനില്‍ക്കുന്ന അല്ലെങ്കില്‍ ശാശ്വതമായ ദാനധർമ്മമായി കണക്കാക്കപ്പെടുന്നു. വഖഫ് ചെയ്യുന്ന വ്യക്തി (വാഖിഫ്), വഖഫിൻ്റെ ലക്ഷ്യങ്ങള്‍, നടത്തിപ്പുകാർ (മുത്തവല്ലി) എന്നിവയെല്ലാം വഖഫ് രേഖയില്‍ വ്യക്തമാക്കണം.

വഖഫിൻ്റെ പ്രധാന ഇനങ്ങള്‍:

പ്രധാനമായി മൂന്ന് തരത്തിലുള്ള വഖഫുകളുണ്ട്. ‘ഖൈരി വഖഫ്’ എന്നത് പൊതുജനങ്ങളുടെ ഉപകാരത്തിനായി ഉപയോഗിക്കുന്ന സ്കൂളുകള്‍, പള്ളികള്‍, ആശുപത്രികള്‍ തുടങ്ങിയ സ്വത്തുക്കളാണ്. ‘അല്‍-ഔലാദ് വഖഫ്’ എന്നത് ഒരാളുടെ പിൻഗാമികള്‍ക്ക് നല്‍കുന്ന സ്വത്താണ്, പിൻഗാമികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന ഒരു വ്യവസ്ഥയോടെയാണിത് ചെയ്യുന്നത്. മൂന്നാമത്തെ ഇനം ‘മുഷ്തറക് വഖഫ്’ ആണ്, ഇത് ഖൈരി വഖഫിൻ്റെയും അല്‍-ഔലാദ് വഖഫിൻ്റെയും ഒരു സംയോജനമാണ്. ഇസ്ലാമിക നിയമമായ ‘ശരീഅത്ത്’ അനുസരിച്ച്‌, പല രാജ്യങ്ങളിലും വഖഫിനെ പ്രത്യേക ഭരണപരമായ കാര്യങ്ങള്‍ക്ക് കീഴിലാണുള്ളത്.

വഖഫ് ബോർഡുകളുടെ പങ്ക്:

മുസ്ലീം സമൂഹങ്ങളിലെ മതപരവും വിദ്യാഭ്യാസപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വഖഫ് ബോർഡുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും സുപ്രധാന പങ്കുണ്ട്. ഈ സ്വത്തുക്കള്‍ വരുമാനം ഉണ്ടാക്കുന്നു, അത് വഖഫ് ബോർഡുകള്‍ സമൂഹം, അതിൻ്റെ സാമ്ബത്തികവും സാമൂഹികവുമായ ഉന്നമനം എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കണം. വഖഫ് സ്വത്തുക്കളും എൻഡോവ്മെൻ്റുകളും പള്ളികള്‍, സ്കൂളുകള്‍, കോളേജുകള്‍, മതപരമായ ഖബ്റുകള്‍ അല്ലെങ്കില്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനും ഉപയോഗിക്കുന്നു. വഖഫ് ആസ്തികളില്‍ നിന്നുള്ള വരുമാനം ഇസ്ലാമിക മത സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനോ ജീവകാരുണ്യപരമായ അല്ലെങ്കില്‍ മാനുഷിക സഹായം നല്‍കുന്നതിനോ ഉപയോഗിക്കാം.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.