ഏഴര കോടി ചെലവ്; 24,000 ചതുരശ്രയടി വിസ്തീർണം: ഉദ്ഘാടനത്തിന് ഒരുങ്ങി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്

ഏഴര കോടി ചെലില്‍ 24,000 ചതുരശ്രയടി വിസ്തീർണത്തില്‍ നാലു നിലകളിലായി നിർമ്മിച്ച കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. 12ന് രാവിലെ 11ന് ഓഫീസ് പരിസരത്ത് എ.ഐ.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ.പ്രവീണ്‍കുമാർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ത്രിവർണ്ണോത്സവം എന്ന പേരില്‍ ആറു മുതല്‍ ഒരുമാസം ബീച്ചിലും മറ്റുമായി പ്രവാസി, വനിതാ സംഗമം, പുസ്തകോത്സവം, മാദ്ധ്യമ സെമിനാർ, ഫുഡ് ഫെസ്റ്റ്, യുവജന, വിദ്യാർത്ഥി സംഗമം, കലാസാംസ്കാരിക സമ്മേളനം, ഭരണഘടന സംരക്ഷണ സദസ്, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലും അഡ്വ. പി. ശങ്കരൻ്റെ പേരിലുമുള്ള ഓഡിറ്റോറിയവും ആര്യാടൻ മുഹമ്മദ് ഉള്‍പ്പെടെ വിവിധ നേതാക്കളുടെ പേരില്‍ സ്ക്വയറുകളും ഓഫീസിലുണ്ട്. കോണ്‍ഗ്രസിന് ഇന്ത്യയിലുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ഓഫീസാണിതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു. ഉദ്ഘാടന ചടങ്ങില്‍ എം.പിമാരായ ശശി തരൂർ, കൊ‌ടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവൻ, കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എം.എല്‍.എ, ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസൻ തുടങ്ങിയവർ പ്രതിമ അനാഛാദനം, ഓഡിറ്റോറിയം, സ്ക്വയർ ഉദ്ഘാടനം എന്നിവ നടത്തും.

ഗാന്ധിജി, നെഹ്റു, കെ. കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവരുടെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തില്‍ കെ.സി. അബു, അഡ്വ. എം.രാജൻ, പി.എം. നിയാസ്, അബ്ദുള്‍ റഹ്മാൻ, സുല്‍ഫിക്കർ, എൻ. സുബ്രഹ്മണ്യൻ, ചോലയില്‍ രാജേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.