തയ്യൽ തൊഴിലാളികളുടെ ആശ്രിതർക്ക് കിലെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ & എംപ്ലോയ്മെന്റ്) സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷാ പരിശീലന നൽകുന്നു. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ ആശ്രിതരിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിത സർട്ടിഫിക്കറ്റ് സഹിതം www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റിൽ മുഖേന അപേക്ഷ നൽകണം. ഫോൺ- 8075768537, 0471 2479966.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍