ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡവലപ്പറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ആറു മാസമാണ് നിയമന കാലാവധി.
എംസിഎ/എം എസ് സി കമ്പ്യൂട്ടർ സയൻസ്/ എംടെക്/എം ഇ/ബി ഇ/ ബിടെക് കമ്പ്യൂട്ടർ സയൻസ്/ ഐടി എന്നിവയാണ് യോഗ്യത. PHP with Codelgniter/Symfony framework, HTML, CSS, Javascript, Flutter എന്നീ മേഖലകളിലെ പ്രാഗൽഭ്യവും പ്രതീക്ഷിക്കുന്നു. ഒരു വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 21 വൈകിട്ട് അഞ്ചു വരെ
https://forms.gle/3jxcH3bj9WvkAkKV8 ഗൂഗിൾ ഫോൺ പൂരിപ്പിച്ച് ബയോഡാറ്റയും ചേർത്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.wayanad.gov.in സന്ദർശിക്കുക.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







