ബത്തേരി: കടയുടെ മുൻപിൽ പാർക്ക് ചെയ്‌തിരുന്ന ബൈക്ക് മോഷ്ടിച്ച്
കർണാടകയിലേക്ക് കടത്തിയയാളെ പിടികൂടി. കർണാടക, കൗദള്ളി, മുസ്ലിം ബ്ലാക്ക്സ്ട്രീറ്റ്, ഇമ്രാൻ ഖാനെയാണ് ബത്തേരി പോലീസ് കൈദള്ളി യിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. 6.04.2025 ന് രാത്രിയോടെയാണ് ബത്തേരി, കോട്ടക്കുന്നിലെ ഫുഡ് പോയിൻറ് എന്ന കടയുടെ മുന്നിൽ വെച്ചിരുന്ന 80000 രൂപ വില വരുന്ന പ്ലെണ്ടർ ബൈക്ക് മോഷണം പോ യത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണ ത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ അബ്ദുൽ റസാക്ക്, എസ്.സി. പി.ഒ രജീഷ്, സി.പി. ഒമാരായ അജിത്, പ്രിവിൻ ഫ്രാൻസിസ്, ഡ്രൈവർ ലബ്നാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്