മുത്തങ്ങ
:മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ കഞ്ചാവുമായി 2 പേർ പിടിയിൽ. അടിവാരം നൂറാംതോട് വലിയറക്കൽ ബാബു, വീരാജ്പേട്ട ഇ. ജലീൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 18.909 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കർണ്ണാടക ആർ. ടി.സി ബസിലാണ് ഇവർ കഞ്ചാവ് കടത്തി കൊണ്ട് വന്നത്. ബത്തേരി പോലീസും ഡാൻസാഫ് ടീമുമാണ് ഇവരെ പിടികൂടിയത്.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15