പുൽപ്പള്ളി:കേരളാ കർണാടക അതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞ
നിലയിൽ കണ്ടെത്തി. മാടപ്പള്ളികുന്നിന് സമീപം കന്നാരം പുഴയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മറ്റൊരു ആനയുടെ ആക്രമണത്തിൽ പരിക്കേറ്റാണ് ആന ചരിഞ്ഞത്. ശരീരത്തിൻ്റെ പല ഭാഗങ്ങളിലും കൊമ്പിൻ്റെ കുത്തേറ്റ പാടുകളുണ്ട് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം കർണാടക വനമേഖലയോട് ചേർന്ന പുഴ യോരത്താണ് ആനയുടെ ജഡം. ഈ വനമേഖലയിൽ സാധരണ കാണാറുള്ള ആനയുള്ള ചെരിഞ്ഞത്.കേരള കർണാടക വനപാലകർ സ്ഥലത്തെത്തി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







