മാനന്തവാടി:മാനന്തവാടി മൈസൂർ റോഡിൽ ഒണ്ടയങ്ങാടി 54ന് സമീപം
കർണാടക ആർടിസിയും, ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മലപ്പുറം പെരി ന്തൽമണ്ണ പുലാവന്തോളിൽ നിന്നും വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസും, മാനന്തവാടിയിൽ നിന്ന് മൈസൂരിലേക്ക് പോയ കർണാടക സ്റ്റേറ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. 40 ഓളം പേർക്കാണ് അപക ടത്തിൽ പരിക്കേറ്റത്
ഡ്രൈവിംഗ് സീറ്റിൽ കുടുങ്ങിയ
ടൂറിസ്റ്റ് ബസ്ഡ്രൈവറെ
പുറത്തെടുത്തു.മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിച്ചു.
ബാവലി മഖാം സന്ദർശിച്ച് തിരിച്ചു നാട്ടിലേക്ക് പോകുന്ന തിനിടയിലാണ് ടൂറിസ്റ്റ് ബസ്, കർണാടക ആർടിസിയുമായി കൂട്ടിയിടിച്ചത്. നാട്ടുകാരും മാനന്തവാടി അഗ്‌നി രക്ഷാ സേനാംഗങ്ങളും പോലീ സും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിച്ചു.
ബസ്സുകൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്