തരിയോട്: തരിയോട് നിർമ്മല ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പുതുതായി ചേർന്ന എല്ലാ കുട്ടികളും ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലി കൈയ്യൊപ്പ് ചാർത്തിയാണ് സ്കൂളിൽ പ്രവേശനം നേടിയത്. വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുന്നതിൻറെ ഭാഗമായി ആണ് ഈ പ്രവർത്തനം നടത്തിയത്. സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബാണ് നേതൃത്വം നൽകിയത്. സ്കൂൾ പി ടി എ പ്രസിഡന്റ് ഡെൻസി ജോൺ പ്രതിജ്ഞയുടെ താഴെ ഒപ്പു ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോബി മാനുവൽ, വിമുക്തി ക്ലബ്ബ് കൺവീനർ റെനിമോൾ കെ ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു

സ്വയം തൊഴിൽ വായ്പ
സംസ്ഥാന പട്ടികജാതി പട്ടിക വികസന കോർപറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന