മാനന്തവാടി: മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച
കർണാടക ആർടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പെരിന്തൽമണ്ണ മണ്ണേങ്ങൽ ഇളയോടത്ത് ഹുസൈൻ (55) ആണ് മരിച്ചത്.പെരിന്തൽമണ്ണയിൽ നിന്നും വയനാട് സന്ദർശിക്കാ നായെത്തിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നയാ ളായിരുന്നു ഹുസൈൻ. ഭാര്യ: വിരിയേത്തു. മക്കൾ: ഹൈറുന്നീസ, ഷംസീറ, മുഹമ്മദ് ഉനൈസ്. സഹോദരന്മാർ: മുഹമ്മദലി, കോമ മുസ്ലിയാർ,മുസ്തഫ സഖാഫി

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്