ചുണ്ടേല്‍: ചുണ്ടേല്‍ ആര്‍ സി എച്ച് എസ് 1977 എസ്എസ്എല്‍സി ബാച്ച് 2025 ലെ സംഗമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. 2012ല്‍ രൂപീകൃതമായ അലുമിനി പതിനൊന്നാമത് തവണയാണ് കൂടിയത്.സംഗമ ത്തിനായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ദുബായില്‍ നിന്നും എല്ലാം ഒരുമിച്ച് പഠിച്ചവര്‍ എത്തി.ഈയിടെ വിടപറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ, എംജിഎസ്‌നാരായണന്‍,ഷാജിഎന്‍കരുണ്‍എന്നിവരുടെനിര്യാണത്തില്‍അനുശോചിച്ചുകൊണ്ടായിരുന്നു തുടക്കം എസ്‌കെഎംജെ സെക്കണ്ടറി ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക ഇന്ദു പ്രിയ ഉദ്ഘാടനം ചെയ്തു. റസാക്ക് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.എ ഒ വര്‍ഗീസ്,രാജന്‍ ജോസഫ്, മേരി ജോസഫ്, നളിനി,വിജയലക്ഷ്മി, സൈദലവി, ജോസഫ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കഥയും പാട്ടുകളുംഅനുഭവങ്ങളും പങ്കു വച്ചായിരുന്നു എല്ലാവരും പിരിഞ്ഞത്. അംഗങ്ങള്‍ക്കിയിടയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







