ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗേളിന്റെ 205-ാം ജന്മദിനത്തോടനുബന്ധിച്ച്.ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി.മെയ് 6 മുതൽ 12 വരെയാണ് വാരാഘോഷം.
ബത്തേരി അസംപ്ഷൻ കോളേജ് ഓഫ് നേഴ്സിങ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉത്ഘാടന സമ്മേനത്തിൽ ,ജില്ലാ നഴ്സിംഗ് ഓഫീസർ ബിനിമോൾ തോമസ്, പതാക ഉയർത്തി ‘ജില്ലാ മെഡിക്കൽ ഓഫീസർ , ഡോ. ടി .മോഹൻദാസ് ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പാൾ ഡോ. പ്രൊഫ. സ്മിതാറാണി,എം.സി എച്ച് ഓഫീസർ മജോ ജോസഫ്,
ഡോ. മധുസൂദനൻ, കെ.എം മുസ്തഫ, സിസിലി പി.പി.സിസ്റ്റർ ആൻസി മരിയ എസ് എച്ച്. സുലേഖ എസ്. നിർമ്മല പി. സുബൈറത്ത് ,ബിന്ദു കെ. റഷീദ വി.എസ്. സിനി ഐസക്, അലോണ ക്രിസ്റ്റീന ബിനോയ്, രശോബ് കുമാർ എന്നിവർ സംസാരിച്ചു.
നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി കലാകായിക മത്സരങ്ങളും അനുമോദന ചടങ്ങുകളും വരും ദിവസങ്ങളിൽ നടത്തപ്പെടുന്നു.സമാപനം മെയ് 12ന് പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ നടക്കും.

മാര്ക്കറ്റിങ് മാനേജര് നിയമനം
മാനന്തവാടി ട്രൈബല് പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര് അടിസ്ഥാനത്തില് മാര്ക്കറ്റിങ് മാനേജര് തസ്തികയില് നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്ക്കറ്റിങ് മാനേജ്മെന്റില് അഞ്ച് വര്ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്