ജില്ലയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പ്രചാരണാര്‍ത്ഥം കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച ഫ്‌ളാഷ് മോബ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഫ്‌ളാഷ് മോബില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, യുവജനക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കെ എം ഫ്രാന്‍സിസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയംഗങ്ങള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, അസോസിയേഷന്‍ സെക്രട്ടറിമാര്‍, കായിക താരങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







