വള്ളിയൂർക്കാവ് ആഴ്ചച്ചന്ത പദ്ധതി മെയ്‌ 30 നുള്ളിൽ പ്രവർത്തനസജ്ജമാകും

-മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
-ആഴ്ചച്ചന്ത മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തും
വരുമാനത്തിന്റെ 80 % ബോർഡിനും 20 % വിനോദസഞ്ചാര വകുപ്പിനും

മാനന്തവാടി:
വള്ളിയൂർക്കാവ് ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും പുന:സ്ഥാപിക്കുന്ന ആഴ്ചച്ചന്ത (വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസ്) പദ്ധതി മെയ്‌ 30 നുള്ളിൽ തുറന്നു പ്രവർത്തിക്കും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള, സർക്കാർ 4.87 കോടി രൂപ ചെലവഴിച്ച പദ്ധതിയിലെ കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ബുധനാഴ്ച പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്.
പദ്ധതിയുടെ നടത്തിപ്പ്
മലബാർ ദേവസ്വം ബോർഡിനായിരിക്കും. പദ്ധതിയിൽ നിന്ന്
ലഭിക്കുന്ന ആകെ വരുമാനത്തിൽ 80 % മലബാർ ദേവസ്വം ബോർഡും 20 % വിനോദസഞ്ചാരവകുപ്പും പങ്കിടും. ഇതിനുള്ള ധാരണപത്രത്തിൽ ഇരു കൂട്ടരും ഒപ്പുവെയ്ക്കും.

ആകെ 43 സ്റ്റാളുകളാണ്
വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസിൽ ഉണ്ടാവുക.
ഇതിൽ ഓരോന്ന് വീതം
ദേവസ്വം വകുപ്പിനും വിനോദസഞ്ചാര വകുപ്പിനും നൽകും.
ബാക്കിയുള്ള സ്റ്റാളുകൾ ലേലത്തിൽ നൽകും. ഇതിൽ
പട്ടികവർഗ വിഭാഗത്തിനും സ്ത്രീകൾക്കും ഭിന്നശേഷി വിഭാഗത്തിനുമുള്ള സംവരണം ഉറപ്പാക്കും.

പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി
കെട്ടിട നമ്പർ
മാനന്തവാടി നഗരസഭയിൽ നിന്ന് ഉടൻ ലഭ്യമാക്കും. വൈദ്യുതി കണക്ഷനും എടുക്കും.

ആഴ്ചച്ചന്ത മാതൃകയിൽ ദിവസവും
വ്യാപാരവും വാണിജ്യവും വിഭാവനം ചെയ്യുന്ന കെട്ടിടത്തിലെ സ്റ്റാളുകളിൽ
കാർഷികോൽപ്പന്നങ്ങൾ, ഗോത്രവർഗക്കാരുടെ തനത് ഉൽപ്പന്നങ്ങൾ, കാർഷികയന്ത്രങ്ങൾ, ഉപകരണങ്ങൾ,
വെജിറ്റേറിയൻ വിഭവങ്ങളുടെ ഫുഡ് കോർട്ട്, കരകൗശല ഉൽപ്പന്നങ്ങൾ, കൈത്തറി, ഇക്കോ ഷോപ്പുകൾ, പൂജ സ്റ്റോർ, ഫാൻസി കട, മ്യൂസിയം, കാർഷിക നഴ്സറി, കിഴങ്ങുവർഗ്ഗങ്ങൾ, വിത്ത് നഴ്സറി, മുള ഉൽപ്പന്നങ്ങൾ,
പുഷ്പങ്ങളുടെ നഴ്സറി, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകൾ ഒരുക്കാനാണ് ആലോചന.

ഇതിനുപുറമേ,
വിനോദസഞ്ചാരികളെ ആകർഷിക്കാനായി
നെയ്ത്തും തറിയും, മുള ഉപയോഗിച്ച് കുട്ടയും വട്ടിയും
നിർമ്മിക്കുന്നത്,
കളിമണ്ണ് ഉപയോഗിച്ച് ചട്ടികളും കലങ്ങളും നിർമിക്കുന്നത് എന്നിവ യുടെ തത്സമയ ഡെമോൺസ്ട്രഷനും സ്റ്റാളുകളിൽ ഉണ്ടാകും.

കാർഷിക വിപണന രംഗത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിർമിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും.

ആഴ്ചച്ചന്ത പരിപാലിക്കുന്നതിനായി സുരക്ഷാ ജീവനക്കാരെയും
ശുചീകരണ ജീവനക്കാരെയും നിയമിക്കും.

കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മാനന്തവാടി നഗരസഭ കൗൺസിലർ കെ സി സുനിൽകുമാർ, എഡിഎം കെ ദേവകി,
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമ, മലബാർ ദേവസ്വം ബോർഡ്
ഡെപ്യൂട്ടി കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ)
വിജയി പി ടി, എക്സിക്യൂട്ടീവ് ഓഫീസർ പി വി വിജയൻ, ഡിടിപിസി പ്രതിനിധികളായ രതീഷ് ബാബു പി എം, പ്രവീൺ പി പി, വള്ളിയൂർക്കാവ് ക്ഷേത്ര ട്രാസ്‌റ്റിമാരായ ഏചോം ഗോപി, ഇ പത്മനാഭൻ തുടങ്ങിയവർ
പങ്കെടുത്തു.

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.