മാനന്തവാടി: സർക്കാരുകൾ നിസ്സംഗത വെടിയുക ,ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം എന്ന പ്രമേയമുയർത്തി എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടവും ബോധവൽക്കരണവും സംഘടിപ്പിച്ചു.
മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് മണ്ഡലം സെക്രട്ടറി സജീർ എം.ടി ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം ഗാന്ധിപാർക്കിൽ സമാപിച്ചു.
കൂട്ടയോട്ട സമാപനത്തിൽ എസ്‌ഡിപിഐ സുൽത്താൻ ബത്തേരി മുൻസിപ്പൽ പ്രസിഡന്റ് മുഹമ്മദ് ആസിഫ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.
ക്രമാതീതമായ തോതിൽ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ വിവിധ തലങ്ങളിൽ ബോധവൽക്കരണം നടത്തുന്നതോടൊപ്പം, ലഹരി വിതരണത്തിൻ്റെ ഉറവിടം കണ്ടെത്തി ലഹരിയെ പാടെ വിപാടനം ചെയ്യുവാൻ ഭരണകൂടം തയാറാകാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ,മണ്ഡലം കമ്മിറ്റിയംഗങ്ങളായ സാദിഖ് വി, ആലി പി, പഞ്ചായത്ത് ഭാരവാഹികളായ സുബൈർ കെ,കരീം, മുസ്തഫ കെ, നൗഷാദ് കെ തുടങ്ങിയവർ നേതൃത്വം നൽകി.