വെള്ളമുണ്ട:
കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ വെള്ളമുണ്ട എ.യു.പി സ്കൂൾ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വിദ്യാർഥികൾക്കിടയിൽ
അറിവ് സമ്പാദനം
ലഹരിയാക്കി മാറ്റാൻ കഴിയണമെന്നും അധമസംസ്‌കാരത്തെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല മാർഗമാണ് വായനയും
അറിവ് സമ്പാദനവുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തുവാൻ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയിലൂടെ സാധിക്കുമെന്നും ജുനൈദ് പറഞ്ഞ.
പി. ടി. എ വൈസ് പ്രസിഡന്റ് കെ. മമ്മൂട്ടി അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് ഷൈല പുത്തൻ പുരയ്ക്കൽ, എ. രാജഗോപാൽ,പി. അബ്ബാസ്, സന്ധ്യ വി. രോഷ്നി വി.എം തുടങ്ങിയവർ സംസാരിച്ചു.

തുടർച്ചായി പതിനാലാം തവണയും നൂറിന്റെ നിറവിൽ ഗ്രീൻ മൗണ്ട്
പടിഞ്ഞാറത്തറ : എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പതിനാലാം തവണയും നൂറുമേനി വിജയവുമായി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീൻ