തൊണ്ടർനാട്: അബദ്ധത്തിൽ വെടിയേറ്റ യുവാവ് ചികിത്സയിൽ. തൊണ്ടർനാട്
പുറവൻഞ്ചേരി ബിനു (32) വാണ് വെടിയേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കമ്പി ദേഹത്ത് കൊണ്ട് മുറിവേറ്റതാണെന്ന് പറഞ്ഞാണ് ബിനു ചികിത്സ തേടിയത്. എന്നാൽ സ്കാനിംഗിൽ വെടിയുണ്ടയുടെ അംശങ്ങൾ കണ്ടെത്തിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് ബിനുവിന് വേടിയേറ്റത്. കൂട്ടുകാരനോടൊപ്പം വേട്ടയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ തൻ്റെ കൈയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയുതിർന്നതാണെന്നും, മുൻപ് കാട്ടിൽ തേൻ എടുക്കാൻ പോയപ്പോൾ കളഞ്ഞ് കിട്ടിയതാണ് തോക്കെന്നുമാണ് ബിനു പോലീസിന് നൽകിയ മൊഴി.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







