വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്ജിനീയര് ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സിവില് അല്ലെങ്കില് അഗ്രികള്ച്ചറല് എന്ജിനീയറിങില് ബിരുദം, മൂന്ന് വര്ഷത്തെ സിവില് ഡിപ്ലോമ, രണ്ട് വര്ഷത്തെ ഡ്രാഫ്റ്റ്സ്മാന് ഡിപ്ലോമയാണ് യോഗ്യത. പ്രവര്ത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്ത്ഥികള് മെയ് 19 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില് നടക്കുന്ന കൂടിക്കാഴ്ചയില് അസല് സര്ട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോണ്- 04936 299481.

യുവാവിനെ കൊലപ്പെടുത്താന് ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്
ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന് ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്. ബത്തേരി, പുത്തന്കുന്ന്, പാലപ്പട്ടി വീട്ടില് പി.എന്. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്ക്കെതിരെ







