വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപിന്റെ നേതൃത്വത്തില്‍ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ മേളയില്‍ 100 ലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളില്‍ തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്
ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്