തിരുവനന്തപുരം: ചൂടിനെ ശമിപ്പിക്കാൻ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 21-ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ടാണ്. 21-ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അലേർട്ടുണ്ട്. 20-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

റേഷൻകടകളിലെ തൂക്കത്തിലെ വെട്ടിപ്പിന് അറുതിയാകുന്നു.
തിരുവനന്തപുരം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവില്‍ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവില്‍ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികള്‍ ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതല്‍ റേഷൻ കടകളില്‍ അളവിലും