അക്കൗണ്ടിൽനിന്ന് 436 രൂപ പിടിച്ചു എന്ന് മെസ്സേജ് വന്നോ? പേടിക്കേണ്ട ഭാവിയും കുടുംബവും സുരക്ഷിതമായിരിക്കും

പതിനെട്ടിനും അമ്ബതിനും ഇടയില്‍ പ്രായമുള്ളവരാണോ നിങ്ങള്‍, എങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 436 രൂപ ഇതിനകം പിടിച്ചിരിക്കും.ഇതുവരെ പിടിച്ചില്ലെങ്കില്‍ ഈ മാസം അവസാനിക്കും മുമ്ബ് പിടിച്ചിരിക്കും. ഇത് ഏത് ഇടപാടെന്ന് ആലോചിച്ച്‌ തലപുകയ്ക്കണ്ട. നിങ്ങള്‍ക്കും കുടുംബത്തിനും ഏറെ നേട്ടമുള്ള ഒന്നാണിത്. ഇത്രയും തുക പിടിക്കാൻ നിങ്ങള്‍ അനുവാദം നല്‍കിയിട്ടുമുണ്ട്.

പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) എന്ന ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയമാണ് നിങ്ങളുട‌െ അക്കൗണ്ടില്‍ നിന്ന് പിടിച്ചിരിക്കുന്നത്. പോയത് വെറും 436 രൂപയാണെങ്കിലും കിട്ടുന്ന നേട്ടം ഒട്ടും ചെറുതല്ല. ഇതില്‍ അംഗമാകുന്നവർക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപവരെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഈ സേവനം നല്‍കുന്നുണ്ട്.

പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതിയുടെ ഒരുവർഷത്തെ പ്രീമിയം തുകയാണ് 436 രൂപ. ഈ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പിടിക്കുകയാണ് ചെയ്യുന്നത്. എല്ലാവർഷവും മേയ് മാസത്തിലാണ് ഈ തുക അക്കൗണ്ടില്‍ നിന്ന് നഷ്ടമാകുന്നത്. പ്രീമിയം അടയ്ക്കാൻ ഏതെങ്കിലും കാരണവശാല്‍ വിട്ടുപോയാല്‍ അതുമൂലം ഇൻഷുറൻസ് സേവനം നഷ്ടമാവാൻ ഇടവരും. അതിനാലാണ് ഓട്ടോ ഡെബിറ്റ് സംവിധാനം വഴി പണം പിടിക്കുന്നത്. ഇത്രയും തുക അക്കൗണ്ടില്‍ നിന്ന് പിടിക്കുമെന്ന് അറിയിപ്പ് നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് നേരത്തേ ലഭിച്ചിട്ടുണ്ടായിരിക്കും.

ഇനി നിങ്ങള്‍ക്ക് ഇത്തരമൊരു പദ്ധതിയില്‍ തുടരാൻ താല്‍പര്യമില്ലെങ്കില്‍ അതില്‍നിന്ന് പിന്മാറാനും കഴിയും. ഏത് ബാങ്കാണോ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പദ്ധതിക്കുവേണ്ടി തുക പിടിച്ചത് ആ ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടണം. അല്ലെങ്കില്‍ അവരുടെ വെബ്‌സൈറ്റിലെ ഓപ്ഷനുകള്‍ ഉപയോഗിച്ച്‌ പദ്ധതിയില്‍ നിന്ന് പിന്മാറാം.

സ്‌പോട്ട് അഡ്മിഷൻ

കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്‌സ് ഫീ 18,000 രൂപ. ഫോണ്‍- 9495999669.

ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചകതൊഴിലാളികൾക്ക് പരിശീലനം നൽകി.

സുൽത്താൻ ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്കുള്ള പരിശീലനം എ.ഇ.ഒ ഷിജിത ബി.ജെ ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം ഉപജില്ലാ ട്രഷറർ ബിജു.എം ടി അധ്യക്ഷത വഹിച്ചു.ചെതലയം പി.എച്ച്.സി യിലെ

ആസ്പിരേഷണൽ ജില്ലാ പദ്ധതി; പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു

നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയുടെ കീഴിൽ ജില്ലയിൽ നടത്തിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ പദ്ധതിക്ക് കീഴിൽ വിവിധ

കലാകാര സംഗമവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു

കൽപ്പറ്റ:ഇഫ്റ്റാ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാര സംഗമം സംഘടിപ്പിക്കുകയും, ജില്ലയിലെ പ്രമുഖ കലാകാരന്മാരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഐ. എൻ. ടി. യൂ. സി ജില്ലാ പ്രസിഡന്റ് പി.പി. ആലി

താമസത്തിനായി സ്ത്രീകൾ പ്രയാസപ്പെടേണ്ട; ദ്വാരകയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി എന്നീ സൗകര്യങ്ങളുള്ള ഷീ ലോഡ്ജ് അടുത്ത മാസം തുറക്കും ഇന്റർവ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണോ….? കയ്യിൽ കുഞ്ഞുള്ള അവസ്ഥയിൽ സുരക്ഷിതമായി ഏതാനും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.