തവിഞ്ഞാല്‍ വില്ലേജിലെ സര്‍വ്വെ നമ്പര്‍ 68/1ബിയില്‍ ഉള്‍പ്പെട്ട ഭൂമിക്ക് പട്ടയം നല്‍കുന്നതില്‍ ആക്ഷേപമുള്ളവര്‍ മാനന്തവാടി തഹസില്‍ദാറെ അറിയിക്കണം. സര്‍വ്വെ നമ്പറില്‍ ഉള്‍പ്പെട്ട ഭൂമി സംബന്ധിച്ച പ്രാഥമിക പരിശോധനയില്‍ 1968-ല്‍ അടൂര്‍ ചൗക്രമേസ്തിരിക്ക് ഭൂമി പട്ടയം അനുവദിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആക്ഷേപം അറിയിക്കാന്‍ നിര്‍ദ്ദേശം. നിലവില്‍ ഭൂമി കൈവശം വെച്ച വെളിയത്ത് ജോര്‍ജ്ജ് പട്ടയത്തിന് അപേക്ഷ നല്‍കുകയും അപേക്ഷയില്‍ ആക്ഷേപമുള്ളവര്‍ തെളിവുകളോടെ 15 ദിവസത്തിനകം മാനന്തവാടി തഹസില്‍ദാര്‍ക്ക് നല്‍കണം. ആക്ഷേപങ്ങള്‍ ലഭിക്കാത്ത പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







