വാട്ടർ എടിഎം സ്ഥാപിച്ച് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്

-ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം

ഹരിതചട്ടങ്ങൾ പാലിച്ച് ശുദ്ധമായ കുടിവെള്ളം നൽകാൻ
വാട്ടർ എടിഎം സ്ഥാപിച്ചു തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്‌.
ഗ്രാമപഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 3.5 ലക്ഷം രൂപ ചെലവിൽ തലപ്പുഴ ടൗണിലാണ് വാട്ടർ മെഷീൻ സ്‌ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനം ഉടനുണ്ടാകും.

പൊതുജനങ്ങൾക്ക് സൗകര്യപ്രദവും തുച്ഛമായ നിരക്കിലും ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം നൽകുന്ന ജലവിതരണ യൂണിറ്റാണ് വാട്ടർ എടിഎം മെഷീൻ. വെള്ളം ശുദ്ധീകരിക്കാൻ നൂതന ഫിൽട്രേഷൻ സാങ്കേതമായ റിവേഴ്‌സ് ഓസ്‌മോസിസ്   സംവിധാനമാണ് ഉപയോഗിച്ചിരി ക്കുന്നത്.

ഒരു ലിറ്റർ ശുദ്ധജലത്തിന് ഒരു രൂപയാണ് നിരക്ക്. ഒരു രൂപ നാണയം മെഷീനിൽ ഇട്ടാൽ ഒരു ലിറ്റർ വെള്ളം ലഭിക്കും. 5 രൂപ ഇട്ടാൽ അഞ്ചു ലിറ്ററും 10 രൂപയ്ക്ക് 10 ലിറ്ററും ലഭിക്കും. പണം ജി പേ, ഫോൺ പേ ആയും നൽകാം. ജലം ശേഖരിക്കാനുള്ള കുപ്പി/പാത്രം ഉപഭോക്താവ് കരുതണം. പൊതുവിപണിയിൽ ഒരു ലിറ്റർ വെള്ളത്തിന്‌ 20 രൂപയാണ് ഈടാക്കുന്നത്.

കടകളിൽ നിന്നും മിനറൽ വാട്ടർ വാങ്ങുമ്പോൾ ബാക്കിയാകുന്ന പ്ലാസ്റ്റിക് കുപ്പിയുടെ സംസ്ക്കരണ പ്രശ്നത്തിനും വാട്ടർ എടിഎം പരിഹാരമാകുന്നു.

വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും
പരിസ്ഥിതിയ്ക്ക് ദോഷമാകുന്ന പ്ലാസ്റ്റിക് മാലിന്യം പൂർണമായും ഇല്ലാതാക്കുകയുമാണ് വിനോദസഞ്ചാര പ്രാധാന്യം കൂടിയുള്ള തവിഞ്ഞാൽ ലക്ഷ്യംവെക്കുന്നത്.

വിനോദസഞ്ചാര മേഖലയിൽ ഹരിത ചട്ടങ്ങൾ പാലിക്കുക പ്രാധാന്യമേറിയ ഒന്നാണ്. ഗ്രാമപഞ്ചായത്തിലെ പേരിയ, വാളാട് എന്നിവിടങ്ങളിലും വാട്ടർ എടിഎം സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.