ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നെന്മേനി വില്ലേജിലെ പാമ്പുംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് കുടുംബങ്ങളെയാണ് കോളിയാടി എയുപിഎസ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയത്. ക്യാമ്പിൽ അഞ്ച് പുരുഷൻമ്മാരും അഞ്ച് സ്ത്രീകളും (1 ഗർഭിണി) മൂന്ന് കുട്ടികളുമുണ്ട്.

ഉന്നത വിജയം നേടിയവരെ ആദരിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം







