തിരുനെല്ലി: അപ്പപ്പാറ വാകേരിയിലെ വാടക വീട്ടിൽ വെച്ച് എടയൂർകുന്ന്
സ്വദേശി പ്രവീണ (34)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദിലീഷിനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ. ഇന്നുച്ചയോടെ ദിലീഷിനെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചും കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയി കണ്ടെത്തിയ സ്ഥലത്തും എത്തിച്ച് തെളിവെടുത്തിരുന്നു. പ്രവീണയെ കൊല്ലാൻ ഉപയോഗിച്ച കത്തി വാങ്ങിയ മാനന്തവാടിയിലെ കടയിലെത്തിയും പോലീസ് തെളിവെടുപ്പ് നടത്തി. മാന ന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്‌പി ഹിദായത്തുള്ള മാമ്പ്ര, എസ്.ഐ ആൻറണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉച്ചയ്ക്ക് 12 ഓടെ തുടങ്ങിയ തെളിവെടുപ്പ് വൈകീട്ടു മൂന്നുവരെ നീണ്ടു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്