ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ലഹരി വിരുദ്ധ ക്ലാസും മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്റത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ചു.മേഖല ഡയറക്ടർ ഫാ. ബെന്നി പനച്ചിപറമ്പിൽ മുഖ്യസന്ദേശം നൽകി.വാർഷിക റിപ്പോർട്ട് “അതിരുകളില്ലാത്ത നീലാകാശം” പ്രകാശനം ചെയ്തു.യൂണിറ്റ് സി.ഡി. ഒ.സോഫി ഷിജു റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലാസിന് സിവിൽ എക്സൈസ് ഓഫീസർ വി. പി. വജീഷ്കുമാർ നേതൃത്വം നൽകി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്,സാബു പി.വി.,സിനി ഷാജി എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്