വനിതാ ശിശു വികസന വകുപ്പ് പുനര്‍ വിവാഹത്തിന് ധനസഹായം നല്‍കുന്നതിന് മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അല്ലെങ്കില്‍ മുന്‍ഗണന വിഭാഗത്തിലെ 18 നും 50 നും ഇടയില്‍ പ്രായമുള്ള വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. 25,000 രൂപ ധനസഹായമായി ലഭിക്കും. പുനര്‍വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ നല്‍കണം. അപേക്ഷകള്‍ www.schemes.wcd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ് ഓഫീസ്, അങ്കണവാടി, ജില്ലാ വനിതാ ശിശു വികസന ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍ -04936 296362

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്