ജില്ലയില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 708 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 201 കുടുംബങ്ങളിൽ നിന്നായി 708 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 234 പുരുഷന്മാരും 278 സ്ത്രീകളും (5 ഗര്‍ഭിണികള്‍), 196 കുട്ടികളും 50 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്. വൈത്തിരി – സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിൽ എട്ട് വീതം ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







