ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന പവർലിഫ്റ്റിംങ് അസോസിയേഷൻ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജൂനിയർ 47 കിലോ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ദേശീയ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയും നേടി സനോവ സണ്ണി.
മാനന്തവാടി എരുമത്തെരുവ് മിനി ബൈപ്പാസ് റോഡ് എടച്ചേരി സണ്ണിയുടെയും മേഴ്‍സിയുടെയും മകളാണ്. കണിയാരം ഫാ ജി കെ എം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്