സ്കൂളുകൾ തുറക്കാൻ എല്ലാം സജ്ജം -ജില്ലാതല പ്രവേശനോത്സവം കൽപ്പറ്റ ജിവിഎച്ച്എസ്എസിൽ

നാളെ കഴിഞ്ഞ്(ജൂൺ രണ്ട്) സ്കൂളുകൾ തുറക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം.
പുതിയ അധ്യയന വർഷത്തിന്റെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്കൂളുകളിലും തൽസമയം സ്‌ക്രീനിൽ പ്രദർശിപ്പിക്കും. അതിനുശേഷം സ്കൂൾതല, ജില്ലാതല പ്രവേശനോത്സവം നടത്തും. രാവിലെ 9.30ന് കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും.

വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് വിദ്യാഭ്യാസ ഓഫീസറുടെ സഹായത്തോടെ ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ നിന്നും നൽകുന്ന നടപടിക്രമം ഇതിനോടകം പൂർത്തിയായി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി സ്കൂളിലാണ് സൂക്ഷിക്കേണ്ടത്. പുതുതായി നിർമിച്ച കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനിവാര്യമാണ്.

സ്കൂൾ പരിസരങ്ങൾ വൃത്തിയാക്കി അപകടകരമായ സാഹചര്യങ്ങൾ ഇല്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്.
സ്കൂളുകളിൽ സുരക്ഷിതവും പ്രചോദനപരവുമായ പഠനാന്തരീക്ഷം, പഠനാനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങൾ ഒരുക്കൽ, അടിസ്ഥാന സൗകര്യമൊരുക്കൽ, ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന, അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവ പൊതുവിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ സുരക്ഷക്കായി സ്കൂളുകളിൽ വാഹനപാർക്കിങ് സൗകര്യം ഉറപ്പാക്കുക, സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തി നിരോധിച്ച വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക, ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാനായി ജനജാഗ്രത സമിതി രൂപീകരിക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചു.

സ്കൂൾ ബസിൽ വിദ്യാർത്ഥികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചല്ലേ എന്ന പരിശോധന കഴിഞ്ഞു.
വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ അധികാരികളിൽ നിന്നും സ്കൂളുകൾ ക്ലിയറൻസ് വാങ്ങി കഴിഞ്ഞു.

പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ എത്തിക്കാൻ വിദ്യാവാഹിനി പദ്ധതി സ്കൂൾ തുറക്കുന്നത് മുതൽ സജീവമാകും.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.