ക്ലാസ് കട്ട് ചെയ്താല്‍ ഇനി എക്സൈസും പൊക്കും

രണ്ട് മാസത്തെ വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ പൊക്കാൻ എക്സൈസും ഉണ്ടാവും. ജൂണ്‍ രണ്ട് മുതല്‍ മഫ്തി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്. ഇതനുസരിച്ച്‌ ജൂണ്‍മാസം എല്ലാ അധ്യയന ദിവസവും സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപ് ആരംഭിച്ച്‌ അരമണിക്കൂർവരെയും ക്ലാസ് കഴിഞ്ഞ് അരമണിക്കൂർവരെയും നിരീക്ഷണം ഉണ്ടാവും.
മാത്രമല്ല, സ്കൂള്‍ സമയത്ത് യൂണിഫോമില്‍ കറങ്ങിനടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് സ്കൂള്‍ മുഖേന രക്ഷിതാക്കളെ അറിയിക്കും. കൂടാതെ കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ പാർട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടോ എന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധന നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേർന്നാണ് മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കാണ് ഇതിന്റെ ചുമതല. ലഹരിപദാർഥങ്ങള്‍ സംബന്ധിച്ച പരാതികള്‍ 9656178000, 9447178000, ടോള്‍ഫ്രീ നമ്പർ 14405 എന്നിവ വഴി അറിയിക്കാം. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ സ്കൂളിലും യാത്രയ്ക്കിടയിലും വിദ്യാർഥികളുടെ സുരക്ഷ, ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.