ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ..?

ഉറക്കക്കുറവ് ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ബയോമാർക്കർ റിസർച്ച്‌ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച്‌ പറയുന്നത്. രാത്രിയില്‍ വളരെ കുറച്ച്‌ ഉറങ്ങുന്നത് പോലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂട്ടാമെന്ന് ഗവേഷകർ പറയുന്നു. പകുതിയോളം പേർക്ക് പ്രത്യേകിച്ച്‌ ഷിഫ്റ്റ് ജോലിക്കാർക്കിടയില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഉറക്കക്കുറവ് ഹൃദ്രോഗ സാധ്യത എങ്ങനെ വർദ്ധിപ്പിക്കുന്നുവെന്നും ഇത് എങ്ങനെ തടയാമെന്നും മനസ്സിലാക്കുകയാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഉപ്സാല സർവകലാശാലയിലെ ഗവേഷകനായ ജോനാഥൻ സെഡെർനെസ് പറഞ്ഞു. ഉറക്കക്കുറവ് മൂലം ഹൃദയാഘാതം, പക്ഷാഘാതം, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയവ പിടിപെടുന്നവരുടെ എണ്ണം ഇന്ന് കൂടിയിട്ടുണ്ട്. ആരോഗ്യകരമായ ഉറക്കം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുവെന്നും ജോനാഥൻ പറഞ്ഞു. 16 ആരോഗ്യമുള്ള യുവാക്കളില്‍ പഠനം നടത്തി. രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചു. നന്നായി ഉറങ്ങുന്ന കൂട്ടരും (ഒരു രാത്രിയില്‍ ഏകദേശം 8.5 മണിക്കൂർ) വളരെ കുറച്ച്‌ ഉറങ്ങുന്നവരും (ഒരു രാത്രിയില്‍ 4.25 മണിക്കൂർ മാത്രം). പരീക്ഷണത്തിലുടനീളം, ഗവേഷകർ രക്തത്തിലെ പ്രോട്ടീൻ അളവ് നിരീക്ഷിച്ചു. എല്ലാ രാവിലെയും വൈകുന്നേരവും തീവ്രമായ വ്യായാമ സെഷനുകളിലും നല്‍കി. ഉറക്കം മൊത്തത്തിലുള്ള ഹൃദയാഘാത സാധ്യതയെ മാത്രമല്ല, ദിവസം മുഴുവൻ നിർണായകമായ ഉപാപചയ പ്രക്രിയകളെ ശരീരം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ബാധിക്കുമെന്ന് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ഉറക്കക്കുറവ് ഉള്ള വ്യക്തികള്‍ക്ക് ദൈനംദിന താളത്തില്‍ മാറ്റം വരുത്തുന്നതിലൂടെ ഹൃദയ സംബന്ധമായ അപകടസാധ്യതകള്‍ വർദ്ധിപ്പിക്കുന്നതായി പഠനത്തില്‍ കാണാനായി. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോശം ഉറക്കവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും പതിവായി ശാരീരിക വ്യായാമം ചെയ്യുന്നത് ശീലമാക്കാവുന്നതാണെന്നും ഗവേഷകർ പറയുന്നു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.