നമ്പ്യാർകുന്ന് യൂണിറ്റിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ ക്ലാസ്സിന് നൂൽപ്പുഴ
എ. എസ്.ഐ. ഷിനോജ് നേതൃത്വം നൽകി.എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു.ഒരു വർഷത്തെ പ്രവർത്തന മികവിന് സ്വാശ്രയ സംഘങ്ങൾക്ക് സമ്മാനങ്ങൾനൽകി.കെ.പി.വിജയൻ,
രാധപ്രസാദ്,വത്സ,അൽഫോൻസ എന്നിവർ സംസാരിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







