വിവിധ മേഖലകളിലെ അസാധാരണമായ നേട്ടങ്ങള് കൈവരിച്ച കുട്ടികള്ക്ക് നല്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ധീരത, സാമൂഹികസേവനം, പരിസ്ഥിതി, കായികം, കലയും സംസ്കാരവും, ശാസ്ത്ര സാങ്കേതികം തുടങ്ങിയ ആറ് വിഭാഗത്തില് നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകര് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലൈ ഒന്നിനകം ജില്ലാ കളക്ടറുടെ ഓഫീസില് നല്കണം. കൂടുതല് വിവരങ്ങള് https://awards.gov.in ല് ലഭിക്കും. ഫോണ്- 04936 202251

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







