പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥിക്ക് നീറ്റ് /ജെഇഇ എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. നീറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 70 ശതമാനം മാര്‍ക്ക് ഉണ്ടാവണം. പരിശീലനത്തിന് താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ലിംഗം, പരിശീലന സ്ഥലത്ത് താമസിച്ച് പങ്കെടുക്കാന്‍ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയ രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 15 ന് വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസില്‍ അപേക്ഷ നല്‍കണം. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ താമസിക്കുന്നവര്‍ അതത് ഓഫീസുകളിലും അപേക്ഷ നല്‍കണം. ഫോണ്‍ :04936202232

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്കെഎസ്എസ്എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്