കൽപ്പറ്റ ഫാത്തിമ നഗർ തെക്കും തല വീട്ടിൽ ലിബിൻ ആന്റണി (24) യെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകീട്ടോടെ കൽപ്പറ്റ ബൈപ്പാസിൽ വച്ച് സംശയസ്‌പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ ഇടത് പോക്കറ്റിൽ നിന്നും 0.38 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്കെഎസ്എസ്എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്