മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം; എൻ.ജി.ഒ അസോസിയേഷൻ

മേപ്പാടി : മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാജു എം എന്നവരെ ഓഫീസ് ക്യാബിനിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും കമ്പ്യൂട്ടർ,ഫയലുകൾ ഉൾപ്പെടെ തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കേസെടുത്ത് മാതൃകപരമായ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി. ഷാജി ആവശ്യപ്പെട്ടു.

കമ്യൂണിറ്റി ഹാളിന്റെ അറ്റകുറ്റപണികളുടെ ഇംപ്ലിമെന്റിംഗ് ഓഫിസർ പഞ്ചായത്ത് സെക്രട്ടറി അല്ലെന്നിരിക്കെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാഷ്ട്രിയ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും ഇതിന് മുമ്പും പഞ്ചായത്ത് ജീവനക്കാർക്കെതിരെ ഒരടിസ്ഥാനവുമില്ലാതെ കയ്യേറ്റം ചെയ്യുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉരുൾ ദുരുന്തത്തിലെ മുൻഗണന പട്ടിക തയ്യാറാക്കുന്നത് ജില്ലാ ദുരുന്ത നിവാരണ അതോറിറ്റിയാണ്. എന്നാൽ ഇക്കാര്യം പറഞ്ഞ് മേപ്പാടി പഞ്ചായത്ത് ജീവനക്കാർക്കെതിരെ മുമ്പ് കയ്യേറ്റം ചെയ്തതും, കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവാദവും ഇത്തരത്തിലുണ്ടായതാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിരിക്കുന്നവർക്ക്
വേറെന്തെങ്കിലും താൽപര്യമുണ്ടങ്കിൽ സത്യസന്ധമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ മേൽ കുതിരകയറി ആവരുതെന്നും, സെക്രട്ടറിയെ ആക്രമിച്ച വിഷയത്തിൽ അതാണ് മനസിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് എൻ ജി ഒ അസോസിയേഷൻ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ കാണുമെന്നും, ജൂൺ 9 ന് തിങ്കളാഴ്ച പഞ്ചായത്ത് ജീവനക്കാർ പ്രഖ്യാപ്പിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയോട് ഐക്യദാർഢ്യം പ്രഖാപിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു

മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പ്രകടനവുമായി എത്തിയ

പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്

പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.