കോട്ടത്തറ: മുഖ്യമന്ത്രിയുടെ ആയിരം കോടി ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പള്ളിക്കുന്ന് – വെണ്ണിയോട് റോഡിന് പണമനുവദിക്കാത്ത സംസ്ഥാന സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നടപടിയിൽ കോട്ടത്തറ പഞ്ചായത്ത് യുഡിഎഫ് കോർ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കൽപ്പറ്റ എം.എൽ എ ടി സിദ്ധിഖ് എഴുതി നൽകിയതനുസരിച്ച് പ്രസ്തുത റോഡ് ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയെങ്കിലും നാളിതുവരെയായി ഫണ്ടോ ടെക്നിക്കൽ സാങ്ങ്ഷനോ നൽകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.മഴക്കാലമായതോടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. റോഡിനാവശ്യമായ പ്രഖ്യാപിച്ച ഫണ്ട് ഉടൻ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ചെയർമാൻ പി സി അബ്ദുള്ള അധ്യക്ഷത വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ, സി സി തങ്കച്ചൻ, പി പി റനീഷ്, മാണി ഫ്രാൻസിസ്, കെ.കെ മുഹമ്മദലി ,വി സി അബൂബക്കർ, പോൾസൺ കൂവക്കൽ, ഹണി ജോസ്, പി എ നസീമ ,ഇ.കെ വസന്ത, ബിന്ദു മാധവൻ, പുഷ്പസുന്ദരൻ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







