മലങ്കര യൂണിറ്റിന്റെ വാർഷികവും,കുടുംബസംഗമവും നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ ഉത്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ മോൺ. ഡോ.ജേക്കബ്ബ് ഓലിക്കൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ പ്രകാശനം ചെയ്തു.മേഖല ഡയറക്ടർ
ബെന്നി പനച്ചിപറമ്പിൽ മുഖ്യ സന്ദേശം നൽകി.മഴവിൽ മനോരമയുടെ ഒരു ചിരി,ഇരു ചിരി, ബംബർ ചിരി പ്രോഗ്രാമിൽ പങ്കെടുത്ത അമൃത,ആതിര എന്നിവരെയും,എസ്.എസ്.എൽ.സി.
പ്ലസ് ടു വിജയികളെയും ചടങ്ങിൽ ആദരിച്ചു.കെ. എം.പത്രോസ്,സാബു പി. വി.,കെ.പി.വിജയൻ,ഷീജ മനു എന്നിവർ സംസാരിച്ചു.വിവിധ കലാ പരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ







