എസ്‌എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ ചെലഞ്ഞിച്ചാൽ ജുമാന ജാഫറിന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു. മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയ് തൊട്ടിത്തറ പൊന്നാട അണിയിച്ചു. സുന്ദർരാജ് എടപ്പെട്ടി, കെ.പത്മനാഭൻ, ഫൈസൽ പാപ്പിന, ഷിജു ഗോപാൽ, നിഷീദ് എംകെ, സുധീഷ് എടത്തും പറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്