കാപ്പുംച്ചാൽ: മാനന്തവാടി കൂളിവയൽ, കാപ്പുംച്ചാൽ ഭാഗത്തു കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിറളിയോടി. ഇന്ന് രാവിലെയാണ് സംഭവം. ഭീതി സൃഷ്ടിച്ചു പോത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയതിനെ തുടർന്ന് അഗ്നി രക്ഷാസേന, പോലീസ് എന്നിവരുടെ സഹായത്താൽ പോത്തിനെ പിടിക്കുന്നതിനായി വനംവകുപ്പ് ആർആർടി സംഘ മെത്തിയെങ്കിലും പോത്ത് ആർആർടി അംഗമായ ജയസൂര്യയെ ആക്രമിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് നിസാര പരിക്കേറ്റു.മുൻപ് പഞ്ചാര ക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ ജയസൂര്യക്ക് പരിക്കേറ്റിരുന്നു. ജയസൂര്യക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ വനം വകുപ്പ് പോത്തിനെ വെടിവെച്ചു പിടികൂടി. എന്നാൽ വെടിവെപ്പിനിട യിൽ പെല്ലറ്റിന്റെ ചീളുകൾ കൊണ്ട് നാട്ടുകാരായ രണ്ട് പേർക്ക് പരിക്കേ റ്റു. നാലാംമൈൽ സ്വദേശി എടവനിച്ചാൽ ജലീൽ (43), പനമരം സ്വദേശി ജസീം (26) എന്നിവർക്കാണ് പരിക്കേറ്റത്. ജലീലിന്റെ മുഖത്തും, ജസീമിന്റെ വയറിനുമാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേ ജിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ല.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







